അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഡല്‍ഹിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രവും
Tuesday, October 13, 2015 6:55 AM IST
ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളുടെയും വിദ്യാരംഭത്തിന്റെയും ഭാഗമായി എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി ഡല്‍ഹി രോഹിണിയിലുള്ള ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലും സൌകര്യം ഒരുക്കുന്നു. ഒക്ടോബര്‍ 23നു (വെള്ളി) പ്രഭാത പൂജകള്‍ക്കുശേഷം ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി നാരായണ ഋഷി ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളുടെ നാവില്‍ സ്വര്‍ണാക്ഷരങ്ങള്‍ കുറിക്കും.

ഒക്ടോബര്‍ 15 നു (വ്യാഴം) മുതല്‍ 23 (വെള്ളി) വരെയായി ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ക്ഷേത്രത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അരങ്ങേറ്റം, സത്സംഗം, പ്രഭാഷണം, പൂജവയ്പ് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഡല്‍ഹിയില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: 8800410735, 9818831999, 9873188370, 8010109455, 9811198666.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി