അഭയാര്‍ഥിനയത്തില്‍ മാറ്റമില്ല: മെര്‍ക്കല്‍
Tuesday, October 13, 2015 8:14 AM IST
ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്നത്തില്‍ ആരുടെയും സമ്മര്‍ദത്തിനു വഴങ്ങി നിലപാടില്‍ മാറ്റം വരുത്തില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടു കാരണം മെര്‍ക്കലിന്റെയും അവരുടെ പാര്‍ട്ടിയുടെയും ജന പിന്തുണ കുറയുന്നതായി സര്‍വേ ഫലങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍, തനിക്ക് ഒരു സര്‍വേയെയും തന്റെ പാര്‍ട്ടിയെയും ഇക്കാര്യത്തില്‍ പേടിയില്ലെന്നു മെര്‍ക്കല്‍ തുറന്നടിച്ചു.

ജര്‍മനിക്കു നേരിടാവുന്ന പ്രശ്നം മാത്രമാണിത്. പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കാര്‍ നയത്തെ എതിര്‍ക്കുന്നവരുണ്ടെന്നറിയാം. വിശാലമായൊരു പാര്‍ട്ടിയാകുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങളും കാണും. അതിനെ അങ്ങനെയേ കാണുന്നുള്ളൂ- മെര്‍ക്കല്‍ വ്യക്തമാക്കി.

അഭയാര്‍ഥി പ്രശ്നം: മെര്‍ക്കലിനെ ബവേറിയ കോടതി കയറ്റും

അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ബവേറിയന്‍ സ്റേറ്റ് സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തിന്റെ അഭയാര്‍ഥിനയത്തില്‍ മാറ്റം വരുത്തുകയാണു ലക്ഷ്യം.

രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍, ഭരണഘടനാ കോടതി വഴി അതു സാധ്യമാക്കാന്‍ സ്റേറ്റ് ഗവണ്‍മെന്റ് നിര്‍ബന്ധിതമായിരിക്കുകയാണെണ്ു വക്താവ്.

മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യല്‍ യൂണിയനാണു ബവേറിയയില്‍ അധികാരത്തിലിരിക്കുന്നത്. ജര്‍മന്‍ സ്റേറ്റുകളുടെ സ്വതന്ത്ര പ്രവര്‍ത്തന അവകാശം നിഷേധിക്കുന്ന നിലപാടാണ് അഭയാര്‍ഥിവിഷയത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍