മാര്‍ ഡയനേഷ്യസ് പ്രയര്‍ ഗ്രൂപ്പ് ജൂബിലി നിറവില്‍
Wednesday, October 14, 2015 5:30 AM IST
ന്യൂഡല്‍ഹി: സരിത വിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഗോവിന്ദപുരി-ഗിരിനഗര്‍ ഏരിയായില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഡയനേഷ്യസ് പ്രാര്‍ഥന കൂട്ടം രജത ജൂബിലി ആഘോഷിക്കുന്നു.

ഒക്ടോബര്‍ 18നു (ഞായര്‍) സരിത വിഹാര്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനം റവ. സാം വി. ഗബ്രിയേല്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ഏബ്രഹാം ജോഠണ്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ഫാ. തോമസ് ജോണ്‍, ഡാനിയേല്‍ മാത്യു, റോബിന്‍ രാജു എന്നിവര്‍ പ്രസംഗിക്കും.

ആഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്