കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ സമ്മേളനം ഒക്ടോബര്‍ 23ന്
Wednesday, October 14, 2015 6:30 AM IST
ന്യൂഡല്‍ഹി: കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കത്തോലിക്കാ നഴ്സുമാരുടെ സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23നു (വെള്ളി) ഒക്ല ഹോളി ഫാമിലി നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണു പരിപാടി.

ഫാ. സ്റീഫന്‍ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12നു ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

വിവരങ്ങള്‍ക്ക്: സിമില്‍ 7503132535.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്