ഒഐസിസി ഓസ്ട്രേലിയ ചാരിറ്റി ഫണ്ട് കൈമാറി
Saturday, October 17, 2015 8:34 AM IST
ബ്രിസ്ബേയ്ന്‍: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സ്വരൂപിച്ച ഫണ്ട് മുന്‍ എംപി പി.ടി. തോമസ് തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ രണ്ടു വയസുകാരി ആന്‍മരിയ സുനിലിനു കൈമാറി.

തൊടുപുഴ വഴിത്തല പുളിത്തോട്ടില്‍ പി.സി. സുനിലിന്റെ ഇരട്ടകുട്ടികളില്‍ ഒരാളാണ് ആന്‍മരിയ. നിര്‍ധന കുടുംബത്തിലെ അംഗമായ ആന്‍മരിയയ്ക്ക് അസ്തികള്‍ ഒടിഞ്ഞുപോകുന്ന അപൂര്‍വ രോഗത്തിനുടമയാണ്. ഈ കുട്ടിയുടെ ഓപ്പറേഷനുവേണ്ടിയാണ് ഒഐസിസി ഓസ്ട്രേലിയ ഫണ്ട് കൈമാറിയത്.

ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഇ.എം. അഗസ്തി, ചാരിറ്റി ഫണ്ട് ശേഖരണത്തിനു നേതൃത്വം കൊടുത്ത ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയര്‍മാന്‍ സി.പി. സാജു, ഒഐസിസി ഗോള്‍ഡ് കോസ്റ് പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളി, ഒഐസിസി വിക്ടോറിയന്‍ പ്രസിഡന്റ് ജോസഫ് പീറ്റര്‍, ജിജേഷ് കണ്ണൂര്‍ എന്നിരെ അനുമോദിച്ചു. ഒഐസിസി ദേശീയ വൈസ് ചെയര്‍മാന്‍ ഹൈനസ് ബിനോയി, കോണ്‍ഗ്രസ് നേതാക്കളായ സാജു കെ. പോള്‍, രാജേഷ് ബാബു, ലയണ്‍സ് ക്ളബ് പ്രസിഡന്റ് ബിനോയി കള്ളാട്ടുകുഴി എന്നിവര്‍ പങ്കെടുത്തു.