ഡിഎംഎ വിനയ് നഗര്‍ കിദ്വായി നഗര്‍ ഏരിയയുടെ ഓണാഘോഷം
Saturday, October 17, 2015 8:36 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) വിയന നഗര്‍ കിദ്വായി നഗര്‍ ഏരിയായുടെ ഓണാഘോഷം ഒക്ടോബര്‍ 18നു (ഞായര്‍) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ ഡില്ലിഹാട്ടില്‍ ആണ് ആഘോഷ പരിപാടികള്‍. ആഘോഷങ്ങളോടനുബന്ധിച്ച് തിരുവാതിര, ഡാന്‍സ്, ഒപ്പന, കഥകളി, ഗാനമേള എന്നിവ അരങ്ങേറും. ചടങ്ങില്‍ ഡിഎംഎയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സി.എല്‍. ആന്റണിയെ ആദരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്