ജപമാലരാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു
Tuesday, October 20, 2015 6:31 AM IST
റോട്ടോറുവ: ന്യൂസിലന്‍ഡിലെ റോട്ടോറുവായില്‍ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഒക്ടോബര്‍ 16നു (വെള്ളി) സെന്റ് മേരീസ് കേരള കാത്തലിക് സമൂഹത്തിന്റെ നേതൃത്വത്തില്‍ സെന്റ് മൈക്കില്‍ ദേവാലയത്തില്‍ നടന്ന തിരുനാളാഘോഷങ്ങള്‍ക്കു മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സിജോ ആന്റണി സിഎംഐ, ഫാ. ലൂക്കോസ് കപ്പിയരുമല സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ജപമാല, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, നേര്‍ച്ച സദ്യ എന്നിവ നടന്നു.

കണ്‍വീനര്‍ റിജു കളപറമ്പത്ത്, ജോ. കണ്‍വീനര്‍ അരുണ്‍ വി. ജോര്‍ജ് തുടങ്ങിയവര്‍ തിരുനാളാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്ക്യത്താന്‍