കെഎച്ച്എസ്എം വിജയദശമി ആഘോഷിച്ചു
Tuesday, October 27, 2015 6:59 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ വിവിധ സ്ഥലങ്ങളിലായി ഈ വര്‍ഷം വിജയദശമി ആഘോഷിച്ചു. ഡന്‍ണ്ടിനോംഗ്, വെരീബി, ക്രാഗിബന്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചടങ്ങുകള്‍ നടന്നത്.

മൂന്നിടത്തും നടന്ന ആഘോഷങ്ങളിലെ ഒരു പ്രധാന ചടങ്ങ് മാതൃ പൂജയായിരുന്നു. മാതാവും പിതാവും ഗുരുവും ദൈവത്തിനു സമമാണ് എന്ന് ഇളം തലമുറയ്ക്ക് ചൊല്ലികൊടുത്തതോടൊപ്പം വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്വന്തം മാതാവിനെ സേവ ചെയ്യാനും അതോടൊപ്പം അമ്മയുടെ അനുഗ്രഹം വാങ്ങി ഒരു നല്ല തുടക്കം കുറിക്കാനുള്ള അവസരവും ഇതേ ദിവസം ലഭിച്ചു.

ക്രാഗിബനില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലും വെരീബിയില്‍ പ്രഫ. പ്രേം കുറുപ്പിന്റെ കാര്‍മികത്വത്തിലും ഡന്‍ണ്ടിനോംഗില്‍ കുട്ടി കൃഷ്ണനും എല്ലാ കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. ലഘുഭക്ഷണത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: വിജയകുമാരന്‍