വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Wednesday, October 28, 2015 6:34 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടന്ന തിരുനാളിനോടനുബന്ധിച്ച് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയുടെയും നിരവധി വിശ്വാസികളുടേയും സാന്നിധ്യത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാത്തലിക് മിഷന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കു വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഉപകരിക്കട്ടെ എന്നു മാര്‍ മാത്യു മൂലക്കാട്ട് ആശംസിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ ഈ വെബ്സൈറ്റിലൂടെ വരുംകാല മിഷന്റെ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും ഇതിലൂടെ പ്രതിഫലിക്കാന്‍ കഴിയുമെന്നു ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി പ്രത്യാശിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റി സോളമന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണു വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തത്.

വെബ്സൈറ്റ് അഡ്രസ്: ംംം.സിമ്യിമരമവീേഹശരാലഹയീൌൃില.ീൃഴ

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍