സാഹിബാദ് സെന്റ് തോമസ് സ്കൂളില്‍ കെജി ഡേ ആഘോഷിച്ചു
Saturday, October 31, 2015 7:13 AM IST
ന്യൂഡല്‍ഹി: സാഹിബാദ് സെന്റ് തോമസ് സ്കൂളില്‍ കെജി ഡേ ആഘോഷിച്ചു. ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്യാമള കുട്ടി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്‍മാന്‍ ഫാ. സജി യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജര്‍ ഫാ. സാജു തോമസ്, പ്രിന്‍സിപ്പല്‍ മാനിഷ ജോഷി, വൈസ് പ്രിന്‍സിപ്പല്‍ ഡയസ് മത്തായി എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്