മയൂര്‍ വിഹാര്‍ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ഭരണകുളങ്ങരയുടെ പാസ്ററല്‍ വിസിറ്റും ആദ്യകുര്‍ബാന സ്വീകരണവും
Tuesday, November 3, 2015 7:25 AM IST
ന്യൂഡല്‍ഹി: അജപാലന ശുശ്രൂഷയുടെ ഭാഗമായി മൂന്നു ദിവസത്തെ പാസ്ററല്‍ വിസിറ്റിനായി മയൂര്‍ വിഹാര്‍ ഫേസ് ഒന്നില്‍ സെന്റ് മേരീസ് ഇടവകയില്‍ ഒക്ടോബര്‍ 30ന് (വെള്ളി) എത്തിയ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ഇടവക വികാരിയും വിശ്വാസ സമൂഹവും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു വിവിധ യൂണിറ്റുകളിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് യൂണിറ്റ് പ്രാര്‍ഥന കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുകയും രോഗികളായി കഴിയുന്നവരെ സന്ദര്‍ശിക്കുകയും കൈവയ്പ് പ്രാര്‍ഥന നടത്തുകയും ചെയ്തു.

സമാപനദിനമായ നവംബര്‍ ഒന്നിനു (ഞായര്‍) ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ച് ഇടവകയിലെ കുട്ടികള്‍ക്ക് ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും നല്‍കി. വികാരി ഫാ. മാത്യു കൊച്ചുവീട്ടില്‍, മുന്‍ വികാരി ഫാ. നിധീഷ് ഞാണയ്ക്കല്‍, ഫാ. ലിയോ, ഫാ. മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്