ബ്രിസ്ബെയ്നില്‍ കൈരളിയുടെ ലയനസന്ധ്യ നവംബര്‍ ഏഴിന്
Tuesday, November 3, 2015 7:36 AM IST
ബ്രിസ്ബെയ്ന്‍: കൈരളി ബ്രിസ്ബെയ്നിന്റെ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമി അവാര്‍ഡ് ജേതാവും വിന്‍ഡ്സ് ഓഫ് സംസാരയിലെ അംഗവും പ്രമുഖ വയലിനിസ്റും മ്യൂസിക് കംപോസറുമായ മനോജ് ജോര്‍ജ് നയിക്കുന്ന ലയന സന്ധ്യ നവംബര്‍ ഏഴിനു (ശനി) നടക്കും. വൈകുന്നേരം 5.30നു കാനോന്‍ ഹില്‍ ആംഗ്ളിക്കന്‍ കോളജ് ഓഡിറ്റോറിയത്തിലാണു പരിപാടി.

മനോജ് ജോര്‍ജിനൊപ്പം കപ്പാ ടിവി ഫെയിമും പിയാനോ ആര്‍ട്ടിസ്റുമായ ഫ്രിജോ ഫ്രാന്‍സിസ്, പാട്ടുകാരിയും അവതാരികയുമായ ജിനു നസീര്‍ തുടങ്ങിയവരും പങ്കെടുക്കും. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവ് എന്ന പ്രോഗ്രാമിന്റെ സ്കിറ്റ് റൈറ്റര്‍ സുനീഷ് ആണ് പ്രോഗ്രാമിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

25 രൂപാ വിലയുള്ള വിഐപി പാസും 10 രൂപ വിലയുള്ള ഓര്‍ഡിനറി പാസുമാണു പരിപാടിക്കായി സംഘാടകര്‍ തയാറാക്കിയിരിക്കുന്നത്. പങ്കെടുക്കാനെത്തുന്നവര്‍ക്കു പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

സ്ഥലം: ഇമിിീി ഒശഹഹ അിഴഹശരമി ഇീഹഹലഴല ഖൌിരശീിേ ഞീമറ, ഇമിിീി ഒശഹഹ, ഏഘഉ 4170.

വിവരങ്ങള്‍ക്ക്: ഷാജി തെക്കനാത്ത് 040 135 2044, സാജു കലവറ 0421 620064, ഹണി പൈനോടത്ത് 0426 262001.

റിപ്പോര്‍ട്ട്: ടോം ജോസഫ്