ശോശാമ്മ ജോര്‍ജ് ഡാളസില്‍ നിര്യാതയായി
Friday, November 6, 2015 8:28 AM IST
ഡാളസ്: റാന്നി വൈക്കം മണ്ണംങ്കല്‍ വീട്ടില്‍ പരേതനായ എം.എം. ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ് (96) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ എട്ടിനു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരംഭിച്ച് റോക് വാള്‍ റെസ്റ് ഹെവന്‍ ഫ്യൂണറല്‍ ഹോമില്‍ (2500 ടമേലേ ഒശഴവംമ്യ 66, ഋമ ഞീരസംമഹഹ, ഠഃ75087). പൊതുദര്‍ശനം ഏഴിനു (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അഞ്ചു വരെ ഗാര്‍ലന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

പരേത റാന്നി കളംപാല അയ്യംക്കാവ് പുറത്തൂട്ട് കുടുംബാംഗം.

മക്കള്‍: ലില്ലി, സാലി, റോസമ്മ, സണ്ണി (എല്ലാവരും യുഎസ്എ). മരുമക്കള്‍: പി.ജി. വര്‍ഗീസ് പുന്നമൂട്ടില്‍ (റാന്നി), ഏബ്രഹാം തോമസ് ഒടിക്കണ്ടത്തില്‍ (ഉതിമൂട്), പരേതനായ ഉണ്ണി ഉമ്മന്‍ തുണ്ടുവിള (വാളകം), സുജ ജോര്‍ജ് തെക്കേപറമ്പില്‍ (മുളക്കഴ).

വിവരങ്ങള്‍ക്ക്: മാത്യു ജോര്‍ജ് 972 754 5209, സന്തോഷ് ചാക്കോ 214 674 7020.

റിപ്പോര്‍ട്ട്: ഷാജി രാമപുരം