യുവജനസഖ്യം കണ്‍വന്‍ഷന്‍ ആത്മീയ ചൈതന്യമേകി
Friday, November 6, 2015 8:29 AM IST
ഡാളസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യ വരത്തോടനുബന്ധിച്ചു ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ ത്രിദിന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളിയില്‍ നടന്ന യോഗങ്ങളില്‍ വേദ പണ്ഡിതനും മികച്ച വാഗ്മിയുമായ ഡോ. തോമസ് ജോര്‍ജ് (ഫോര്‍ട്ട് കൊച്ചി) പ്രഭാഷണം നടത്തി. കാഴ്ചയാലല്ല, വിശ്വാസത്താലത്രേ (2 കോരി: 5,7) എന്ന കുറി വാക്യത്തെ ആസ്പദമാക്കി നര്‍മരസം തുളുമ്പുന്ന ഉപമകളോടുകൂടി നടത്തിയ പ്രഭാഷണങ്ങള്‍ യുവജന മനസുകളില്‍ ആത്മീയ ചൈതന്യം ഉളവാക്കി. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷകള്‍ നടത്തി.

സമാപന ദിനമായ ഞായറാഴ്ച യുവജന സഖ്യദിനമായി ആചരിക്കുകയും അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബാനയുടെ ശുശ്രൂഷകളില്‍ വന്‍ യുവജന പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി യുവജന സഖ്യം പ്രസിഡന്റ്് റവ. പി.സി. സജി, റവ. മാത്യു സാമുവല്‍, കണ്‍വീനര്‍ റീനി മാത്യു, സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ ലിബിന്‍ മാത്യു, ജോയിന്റ് സെക്രടറി റോബിന്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ