ന്യൂയോര്‍ക്ക് ഡച്ചസ് കൌണ്ടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആറ്, ഏഴ് തീയതികളില്‍
Friday, November 6, 2015 8:34 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഡച്ചസ് കൌണ്ടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ ആറ്, ഏഴ് (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

വെള്ളി വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥന, തുടര്‍ന്നു ഫാ. വൈ. ജോണ്‍ ശൂരനാട് വചന സന്ദേശം നല്‍കും. രാത്രി ഒമ്പതിന് ആശീര്‍വാദപ്രാര്‍ഥന, പെരുന്നാള്‍ സദ്യ എന്നിവ നടക്കും.

ശനി രാവിലെ 8.30നു പ്രഭാതപ്രാര്‍ഥന, 9.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. വൈ. ജോണ്‍ ശൂരനാട് മുഖ്യകാര്‍മികത്വം വഹിക്കും. 11 നു ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദപ്രാര്‍ഥന, നേര്‍ച്ചവിളമ്പ്, പെരുന്നാള്‍ സദ്യ എന്നിവ നടക്കും.

പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് (വികാരി) 845 596 5373, ജിജി മാത്യു (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 845 592 1649, വിനോദ് പാപ്പച്ചന്‍ (ട്രസ്റി) 845 505 3803, ഏബ്രഹാം തോമസ് (സെക്രട്ടറി) 845 222 4426.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍