അമേരിക്കയില്‍ ആദ്യമായി സിറ്റി ഭരണം മുസ്ലിം സമുദായത്തിന്
Friday, November 6, 2015 8:36 AM IST
വയല്‍ കൌണ്ടി (മിഷിഗണ്‍): അമേരിക്കയില്‍ ആദ്യമായി മുസ്ലിം കൌണ്‍സില്‍ അംഗങ്ങള്‍ ഭൂരിപക്ഷം സീറ്റുകളും നേടി സിറ്റി ഭരണം പിടിച്ചെടുത്തു ചരിത്രത്തിന്റെ ഭാഗമായി മാറി.

മിഷിഗണ്‍ വയല്‍ കൌണ്ടി ഹംട്രാക് സിറ്റി കൌണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറു കൌണ്‍സില്‍ അംഗങ്ങളില്‍ നാലു മുസ്ലിം അംഗങ്ങള്‍ വിജയിച്ചു.

മിഡില്‍ ഈസ്റ്, പാക്കിസ്ഥാന്‍, സൌത്ത് ഈസ്റ് ഏഷ്യ എന്നിവിടങ്ങളില്‍നിന്നു കുടിയേറിയ മുസ്ലിം സമുദായ അംഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള സിറ്റിയാണിത്.

പോളണ്ടില്‍നിന്നു കുടിയേറിയ കേരണ്‍ മഞ്ചസ്കി ആണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. അബു മൂസ, ആനം മിയ, സാദ് അല്‍ മാസ്മരി എന്നിവരാണു വിജയിച്ച മറ്റുള്ളവര്‍.

പൊതുജന സേവനം മുഖമുദ്രയായി അംഗീകരിക്കുകയും തുല്യ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഈ നേട്ടങ്ങളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നതായും സിറ്റിയിലെ വോട്ടറായ ജമാല്‍ അല്‍തുര്‍ക്കി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍