വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍ നവംബര്‍ എട്ടിന്
Friday, November 6, 2015 8:42 AM IST
ന്യൂയോര്‍ക്ക്: സാഹിബാബാദ് സെന്റ് ജൂഡ് സീറോ മലബാര്‍ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍ നവംബര്‍ എട്ടിന് (ഞായര്‍) ആഘോഷിക്കുന്നു.

തിരുനാളിനോനുബന്ധിച്ചുള്ള കൊടിയേറ്റുകര്‍മം ഫാ. ലിജോ തളിയത്ത് നിര്‍വഹിച്ചു. ഒക്ടോബര്‍ 29 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 7.30നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് തിരുനാള്‍ സന്ദേശം എന്നിവയ്ക്ക് ഫാ. ജോണ്‍ മൈലംവേലില്‍, ഫാ. രാജന്‍ പുന്നക്കല്‍, മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഫാ. കുര്യന്‍ കൊച്ചെട്ടൊന്നില്‍, ഫാ. ജോസഫ് കണ്ണാന്തടം, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, ഫാ. എം.ഡി. തോമസ്, ഫാ. ലിജോ തളിയത്ത്, ഫാ. ബിനോയ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ദിവസത്തെയും തിരുക്കര്‍മങ്ങള്‍ക്ക് ഇടവകയിലെ വിവിധ യൂണിറ്റുകള്‍ മേല്‍നോട്ടം വഹിച്ചു തിരുനാള്‍ ദിനമായ നവംബര്‍ എട്ടിനു (ഞായര്‍) രാവിലെ ഒമ്പതിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാള്‍ ദിനങ്ങളില്‍ കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൌകര്യമുണ്ടായിരിക്കും.

ജനറല്‍ കണ്‍വീനര്‍ റോയ് പീറ്റര്‍, കൈക്കാരന്മാരായ വി.എ. ജയിസ്, ജോസ് ലൂക്കോസ്, പ്രതിനിധിയോഗാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിശുദ്ധന്റെ തിരുനാളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോര്‍ജ് തൂങ്കുഴി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്