സി-ക്യൂബ് ഷട്ടില്‍ ടൂര്‍ണമെന്റ്: ഷാബിന്‍- ജെറി, ജെന്നി- മായ ടീം ജേതാക്കള്‍
Saturday, November 7, 2015 4:53 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ സ്റേഡിയത്തില്‍ അരങ്ങേറിയ ഷിക്കാഗോ കോസ്പമോ പോളിറ്റന്‍ ക്ളബിന്റെ (ഇഈയല) പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം. മെന്‍സ് ഡബിള്‍സില്‍ ഷിക്കാഗോയില്‍ നിന്നുള്ള ഷാബിന്‍ - ജെറി ടീം ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ഡളസില്‍ നിന്നുള്ള ക്ളെമെന്റ് - ജോഫിനെ ടീമിനെ പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ ജെന്നി- മായ ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് സുജ- കിറ്റി ടീമിനെ പരാജയപ്പെടുത്തി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോയല്‍ - നവീന്‍ ടീമിനെ മറികടന്ന് ഷാബിന്‍ -ജെറി ടീമും, ഷിക്കാഗോയില്‍ നിന്നുള്ള ജിമ്മി- തൌസിഫ് ടീമിനെ പരാജയപ്പെടുത്തി ക്ളമെന്റ്- ജോഫിന്‍ ടീമും ഫൈനലിലെത്തിയത്.

മെന്‍സ് ഇന്റര്‍മീഡിയേറ്റ് വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ സിറിയക് കൂവക്കാടന്‍- വരുണ്‍ ടീം ജേതാക്കളായി. വര്‍ഗീസ് - ബദരി ടീമാണ് രണ്ടാം സ്ഥാനക്കാര്‍. അണ്ടര്‍ -17, അണ്ടര്‍- 13 മത്സരങ്ങളില്‍ ലൂക്കോസ്- ജോയല്‍ ടീം, ജൂബിന്‍ - സിജോ എന്നിവര്‍ യഥാക്രമം ജേതാക്കളും, ക്രിസ്റീന- ഈഥന്‍ ടീം, ജോനാ- തോബിയ ടീം എന്നിവര്‍ റണ്ണേഴ്സ് അപ്പുമായി.

ഒക്ടോബര്‍ 31-നു ശനിയാഴ്ച രാവിലെ ഒമ്പതിനു ആരംഭിച്ച മത്സരങ്ങള്‍ അഗസ്റിന്‍ കരിംകുറ്റി ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായ 60 ടീമുകള്‍ മാറ്റുരച്ച മത്സരങ്ങള്‍ അത്യന്തം ആവേശകരമായിരുന്നു. ആല്‍വിന്‍ ഷിക്കോര്‍, ജോണ്‍ വര്‍ക്കി, ബിറ്റോ പഴയാറ്റില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ് മികച്ച സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു.

മത്സരാവസാനം നടന്ന റാഫിള്‍ ടിക്കറ്റ് ലക്കി ഡ്രോയില്‍ അനീഷ് മിശ്ര എച്ച്.ഡി ടിവി കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ പുരുഷ വിഭാഗം ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 501 ഡോളര്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്പോണ്‍സര്‍ ഡോ. എഡ്വിന്‍ കാച്ചപ്പള്ളിലും, ട്രോഫി ക്ളബ് പ്രസിഡന്റ് ബിജോയി കാപ്പനും, വനിതാ വിഭാഗം ജേതാക്കള്‍ക്ക് ഡയമണ്ട് സ്പോണ്‍സര്‍ ജോസഫ് മാത്യുവും, ട്രോഫി ആല്‍വിന്‍ ഷിക്കോറും കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും രാജി മാത്യു, സതീഷ് നിരവത്തും, അണ്ടര്‍ 17, അണ്ടര്‍ 13 റണ്ണേഴ്സ് അപ്പ് ജേതാക്കള്‍ക്ക് ട്രോഫികള്‍ ജോഷി മാത്യു, ജോണ്‍ വര്‍ക്കി, ബിന്‍സ് വെളിയത്തുമാലില്‍, ബിറ്റോ പഴയാറ്റില്‍, റോയി ജോസഫ്, ജയിംസ് മാത്യു എന്നിവരും സമ്മാനിച്ചു.

ഏഷ്യാനെറ്റിനുവേണ്ടി ബിജു സക്കറിയ, ഓണ്‍ലൈന്‍ മീഡിയയ്ക്കുവേണ്ടി ജോയിച്ചന്‍ പുതുക്കുളം, സംഗമം പത്രത്തിനുവേണ്ടി ജോസ് ചേന്നിക്കര, കേരളാ എക്സ്പ്രസിനുവേണ്ടി ജോസ് കണിയാലി എന്നിവര്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ണമെന്റിന്റെ വിശദാംശങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ക്ളബിന്റെ ഫെയ്സ്ബുക്ക് പേജായ വു: നനംംംം.ളമരലയീീസ.രീാനരരൌയലൌമെ സന്ദര്‍ശിക്കണമെന്ന് സെക്രട്ടറി ജോഷി ജോണ്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം