ഡാളസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ യൂത്ത് ഫെലോഷിപ്പ് കോണ്‍ഫറന്‍സ് നവംബര്‍ 14ന്
Saturday, November 7, 2015 11:19 AM IST
കരോള്‍ട്ടണ്‍: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ 22 ക്രൈസ്തവ ദേവാലയത്തില്‍നിന്നുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

നവംബര്‍ 14നു ((ശനി) രാവിലെ 9.30 മുതല്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസില്‍ നടക്കുന്ന കെസിഇഎഫ് സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു.

ഹൂസ്റണ്‍ ഹെര്‍മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപ്ളെയിന്‍ ജോര്‍ജ് ഫിലിപ്പോസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: റവ. സാം മാത്യു 214 493 7024, അലക്സ് അലക്സാണ്ടര്‍ 214 289 9192, മെര്‍വിന്‍ തോമസ് 214 850 7238.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍