തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരള ജനത മുന്നറിയിപ്പു നല്‍കി
Sunday, November 8, 2015 7:23 AM IST
ഡാളസ്: അഴിമതിഭരണത്തിനും വര്‍ഗീയ വിപത്തിനുമെതിരായ കേരള ജനതയുടെ വികാരമാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് അഭിപ്രായപ്പെട്ടു.

മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കോണ്‍ഗ്രസിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും മലയാളികള്‍ നല്‍കിയ താക്കീതായി കാണുകയും മതനിരപേക്ഷതയ്ക്ക് പോറലുണ്ടാക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള ജനരോഷം മനസിലാക്കാന്‍ വര്‍ഗിയ ശക്തികള്‍ തയാറാവണമെന്നും എബി തോമസ് ഭരണാധികാരികളോട് ആവശ്യപ്പെട്ടു.