മോളി വര്‍ഗീസ് ഷിക്കാഗോയില്‍ നിര്യാതയായി
Sunday, November 8, 2015 7:24 AM IST
ഷിക്കാഗോ: പ്ളാമൂട്ടില്‍ വര്‍ഗീസിന്റെ ഭാര്യ മോളി വര്‍ഗീസ് (74) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ ഒമ്പതിനു (തിങ്കള്‍) രാവിലെ ഒമ്പതു മുതല്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിച്ച് സംസ്കാരം സെന്റ് മൈക്കിള്‍സ് കത്തോലിക്കാ സെമിത്തേരിയില്‍.

പരേത ചെങ്ങന്നൂര്‍ മുക്കത്ത് കുടുംബാംഗം. മകള്‍: ജനി ആന്‍ ജേക്കബ്. മരുമകന്‍: സാം ജേക്കബ്. കൊച്ചുമക്കള്‍: സാറ ജേക്കബ്, ജോയല്‍ ജേക്കബ്. സഹോദരങ്ങള്‍: ചെല്ലമ്മ തോമസ്, അമ്മിണിയമ്മ ജേക്കബ്, ലിസിയമ്മ ഏബ്രഹാം, സൂസി ഫിലിപ്പോസ്, സഖറിയ മാമ്മന്‍, തോമസ് മാമന്‍, ഡെയ്സി മാത്യു, ഡാര്‍ലി ഏബ്രഹാം, പരേതരായ എലിസബത്ത് മാമന്‍, ഗ്രേസി ഏബ്രഹാം.

പൊതുദര്‍ശനം നവംബര്‍ എട്ടിനു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി എട്ടു വരെ കണ്ര്ടിസൈഡ് ഫ്യൂണറല്‍ ഹോം, ബാര്‍ലറ്റില്‍ നടക്കും.

വിവരങ്ങള്‍ക്ക്: സാം ജേക്കബ് 8473377393.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍