പാസഡീന മലയാളി അസോസിയേഷന്റെ വാര്‍ഷിക ആഘോഷം ശിശുദിനത്തില്‍
Sunday, November 8, 2015 7:26 AM IST
ഹൂസ്റണ്‍: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസോസിയേഷന്‍ (ജങഅ) ഇരുപത്തിനാലാമത് വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 14 നു (ശനി) വൈകുന്നേരം 5.30നു പാര്‍ക്ക് ഗേറ്റ് കമ്യൂണിറ്റി ചര്‍ച്ച് ഹാളിലാണ് ആഘോഷ പരിപാടികള്‍.

അസോസിയേഷനിലെ കലാകാരന്‍മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന സ്കിറ്റുകള്‍, സ്റ്റേജ് നിറഞ്ഞാടുന്ന ബോളിവുഡ് ഡാന്‍സുകള്‍, കാണികളെ വിസ്മയത്തുമ്പത്തു നിര്‍ത്തുന്ന മായാജാല പ്രകടനങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. കേരളത്തിന്റെ രുചികള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുളള സദ്യയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

അസോസിയേഷന്റെ ഇരുപത്തിനാലാമത് വാര്‍ഷികം ചാച്ചാനെഹ്റുവിനെ അനുസ്മരിക്കുന്ന ശിശുദിനത്തില്‍ത്തന്നെ അഘോഷിക്കുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

ആഘോഷ പരിപാടിയിലേയ്ക്ക് എല്ലാ ഹൂസ്റണ്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം