രേവതി ബാലകൃഷ്ണനു ടെക്സസ് ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നാമനിര്‍ദേശം
Tuesday, November 10, 2015 7:41 AM IST
ഓസ്റിന്‍: ഓസ്റിന്‍ പാറ്റ്സി സോമര്‍ എലിമെന്ററി സ്കൂള്‍ അധ്യാപികയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രേവതി ബാലകൃഷ്ണനെ 2016-ലെ ടെക്സസ് ടീച്ചര്‍ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തു. എലിമെന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച അധ്യാപികയായിട്ടാണു രേവതിയെ നാമനിര്‍ദേശം ചെയ്തത്.

നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ മത്സരത്തിനു ടെക്സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചു രേവതി ടീച്ചര്‍ക്കു പങ്കെടുക്കാം. മൂന്നു മുതല്‍ അഞ്ചുവരെയുള്ള ക്ളാസുകളില്‍ ഗണിതശാസ്ത്ര അധ്യാപികയാണു രേവതി.

സോമര്‍ എലിമെന്ററി സ്കൂളിലെ മുപ്പതുശതമാനം വിദ്യാര്‍ഥികളും ഇന്ത്യയില്‍നിന്നും ഏഷ്യയില്‍നിന്നും ഉള്ളവരാണ്. ലിബര്‍ട്ടി മ്യൂച്വല്‍ സിസ്റം അനലിസ്റായി 12 വര്‍ഷം സേവനം ചെയ്തതിനുശേഷമാണ് അധ്യാപികയായി ഈ വിദ്യാലയത്തില്‍ രേവതി ജോലിയില്‍ പ്രവേശിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍