പെണ്ണമ്മ സ്കറിയ ഒറ്റപ്ളാക്കല്‍ നിര്യാതയായി
Wednesday, November 11, 2015 7:18 AM IST
പാലാ: ഒറ്റപ്ളാക്കല്‍ പരേതനായ ഒ.ജെ. സ്കറിയയുടെ ഭാര്യ പെണ്ണമ്മ സ്കറിയ ഒറ്റപ്ളാക്കല്‍ (86) നിര്യാതയായി. ഭരണങ്ങാനം കൊല്ലംപറമ്പില്‍ കുടുംബാംഗമാണു പരേത.

സുപ്രസിദ്ധ സിനിമാതാരം പരേതയായ മിസ് കുമാരി പരേതയുടെ സഹോദരിയാണ്. ഇന്‍ഫന്റ് ജീസസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ മുന്‍ മാനേജരായിരുന്നു പരേത.

മക്കള്‍: ബാബു ഒറ്റപ്ളാക്കല്‍ (കൊല്ലം), ഗീത ചെരിപുറം (എറണാകുളം), പരേതനായ പാപ്പച്ചന്‍ (തോമസ്), പയസ് ഒറ്റപ്ളാക്കല്‍ (ഷിക്കാഗോ), ബെന്നി ഒറ്റപ്ളാക്കല്‍ (പാലാ). മരുമക്കള്‍: ഹെലന്‍ ബാബു, പരേതനായ പ്രൊഫസ്സര്‍ സി.എസ്. ജോസ്, അച്ചാമ്മ തോമസ്, ജനറ്റ് പയസ് (ഷിക്കാഗോ), ഡാലിയ ബെന്നി.

നവംബര്‍ 13-നു വെള്ളിയാഴ്ച രാവിലെ പത്തിനു സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു പാലാ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് (312 231 3345 യുഎസ്എ), 9447 141040 (സണ്ണി- ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം