മെഡ്സിറ്റി ഓപ്പണ്‍ ഹൌസും രജിസ്ട്രേഷന്‍ കിക്ക് ഓഫും ന്യൂജേഴ്സി എഡിസണ്‍ ഹോട്ടലില്‍ നടന്നു
Thursday, November 12, 2015 6:45 AM IST
ന്യൂജേഴ്സി: മെഡ്സിറ്റി ഓപ്പണ്‍ ഹൌസും രജിസ്ട്രേഷന്‍ കിക്ക് ഓഫും നവംബര്‍ ആറിനു വെള്ളിയാഴ്ച ന്യൂജേഴ്സി എഡിസണ്‍ ഹോട്ടലില്‍ നടന്നു. ഫാ. ഡെയ്സണ്‍ അരീപ്പറമ്പിലിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ മെഡ്സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജു കുന്നത്ത് സ്വാഗതം പറഞ്ഞു. മെഡ്സിറ്റി പദ്ധതിയുടെ വിശദാംശങ്ങള്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ഡോ. രാജു കുന്നത്ത് വിശദീകരിച്ചു.

കേരളത്തില്‍ കോട്ടയത്ത് തെള്ളകത്തെ പ്രധാന ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ടയര്‍മെന്റ് പ്രോജക്ടാണു മെഡ്സിറ്റി. റിട്ടയര്‍ ചെയ്ത് നാട്ടിലെത്തിയ വിദേശമലയാളികളെ ഉദ്ദേശിച്ച് ആരംഭിക്കുന്ന മെഡ്സിറ്റിയില്‍ 1.3 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ 149 അപ്പാര്‍ട്ട്മെന്റുകളിലായി 13 നിലകളില്‍ മിതമായ നിരക്കില്‍ ദൈനംദിന ജീവിതപരിപാലനവും സേവനവും ലഭ്യമാകുന്നു. 24 മണിക്കൂറും സുരക്ഷാ സംവിധാനങ്ങളും മെഡിക്കല്‍ കെയറും ഇവിടെ ലഭ്യമാണ്. ഭക്ഷണകാര്യങ്ങള്‍, വീട്ടുകാര്യങ്ങള്‍, വസ്ത്രങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയ ദൈനംദിനകാര്യങ്ങള്‍ക്കൊപ്പം മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിനോദപരിപാടികള്‍ക്കും ഉള്ള സൌകര്യങ്ങളും ഹെല്‍ത്ത് ക്ളബും ഇവിടെ ഒരുക്കിയിട്ടുണ്ട്.

25ഓളം സാമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മെഡ്സിറ്റി പോലുള്ള പദ്ധതികള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം പങ്കെടുത്തവരെല്ലാം എടുത്തുപറഞ്ഞു. ഒരു കൂരയ്ക്കു കീഴില്‍, സ്വതന്ത്രമായോ പരസഹായത്തോടെയോ ജീവിക്കുന്നതിനുള്ള സൌകര്യങ്ങളും പുനരധിവാസകേന്ദ്രവും എല്ലാം ചേര്‍ന്ന് ദീര്‍ഘകാല ആരോഗ്യപരിപാലനം ലഭ്യമാകുന്ന ആദ്യത്തെ പദ്ധതിയാണിതെന്നു രാജു കുന്നത്ത് പറഞ്ഞു.


രാജു പള്ളത്ത്, സജി പോള്‍, റോയ് മാത്യു, ഷോണ്‍ ഡേവിസ്, പ്രഭു കുമാര്‍, ജോര്‍ജ് കൊറ്റം, സണ്ണി മാമ്പള്ളി, ആല്‍ബര്‍ട്ട് ആന്റണി എന്നിവരും മെഡ്സിറ്റിപ്പോലുള്ള പ്രോജക്ടുകളുടെ ആവശ്യകതയെ എടുത്തുപറഞ്ഞ് അവരുടെ പിന്തുണ പദ്ധതിക്കു വാഗ്ദാനം ചെയ്തു.

ജയിംസ് മുക്കാടനില്‍നിന്നു രജിസ്ട്രേഷന്‍ ഫോം സ്വീകരിച്ച് ഫാ. ഡെയ്സണ്‍ അരീപ്പറമ്പില്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. കുറച്ചുനാളത്തേക്കുകൂടി മാത്രം മെഡ്സിറ്റി അഡ്വാന്‍സ് ബുക്കിംഗ് സൌകര്യം തുടരുന്നു. പൂര്‍ണമായി സജ്ജീകരിച്ച ഒറ്റ ബെഡ്റൂം ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് 28 ലക്ഷം രൂപയ്ക്കു ലഭ്യമാണ്.

വിവരങ്ങള്‍ക്ക് 1800 601 9310(യു എസ് എ), 91 954 425 5000(ഇന്ത്യ), എന്നീ നമ്പറുകളില്‍ വിളിക്കുകയോ കോട്ടയത്ത് തെള്ളകത്ത് പഴയ എംസി റോഡിലെ കുന്നത്ത് കോംപ്ളക്സിലെ ബുക്കിംഗ് ഓഫിസ് സന്ദര്‍ശിക്കുകയോ ചെയ്യുക. മെഡ്സിറ്റി മാര്‍ക്കറിംഗ് ഡയറക്ടര്‍ അലക്സ് മാത്യു നന്ദി പറഞ്ഞു. ഡിന്നറോടെ സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍