ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും
Friday, November 13, 2015 7:19 AM IST
ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് എന്ന സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 13-നു വെള്ളിയാഴ്ച വൈകുന്നേരം ആറിനു ക്വീന്‍സ് ബെല്‍റോസിലുള്ള ടേസ്റ് ഓഫ് കൊച്ചിന്‍ റെസ്റോറന്റില്‍ വച്ച് റാന്നി എംഎല്‍എ രാജു ഏബ്രഹാം നിര്‍വഹിക്കുന്നതാണ്.

എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, അയിരൂര്‍, നാറാണം മൂഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോല്‍, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളാണു റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി വലിയകാലാ : 516 343 9506
അനില്‍ .മാത്യു 516 996 6065.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം