ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും നവംബര്‍ 22ന്
Friday, November 13, 2015 7:32 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ നെഹ്റു അനുസ്മരണവും ശിശുദിനവും നവംബര്‍ 22നു വൈകുന്നേരം അഞ്ചിനു മെല്‍ബണില്‍ നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് സ്വര മ്യൂസിക് ബാന്‍ഡിന്റെ സംഗീത നിശയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കലാവാസനയെ തൊട്ടുണര്‍ത്തുവാനും ഭാരതത്തെക്കുറിച്ചും ചാച്ചാ നെഹ്റുവിനെക്കുറിച്ചും ആഴത്തില്‍ മനസിലാക്കാനായി ചാച്ചാ നെഹ്റു മത്സരം, കളറിംഗ് മത്സരം തുടങ്ങി വിവിധയിനം മത്സരങ്ങളും അരങ്ങേറും.

ചടങ്ങില്‍ സ്വാന്ത്വനം ചാരിറ്റബിള്‍ ട്രസ്റിനായുള്ള ധനസഹായം കൈമാറും. തുടര്‍ന്നു നടക്കുന്ന ഡിന്നര്‍ പരിപാടിയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 270 ഔീി ഞീമറ, ഗല്യയീൃീൌെഴവ 3173.