ഐഎന്‍ഒസി ഡാളസ് പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15ന്
Friday, November 13, 2015 7:35 AM IST
ഡാളസ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍ഒസി) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ഒരു പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15നു (ഞായര്‍) വൈകുന്നേരം അഞ്ചിനു ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്ററന്റില്‍ നടക്കും.

സമ്മേളനത്തില്‍ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനോടൊപ്പം പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതിനായി മെംബര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച സംഘടിപ്പിക്കും.

ഡാളസിലെ എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: രാജന്‍ മാത്യു 972 226 4543, ബോബന്‍ കൊടുവത്ത് 214 929 2292, പി.പി. ചെറിയാന്‍ 214 450 4107.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി