നെറ്റ്സ് ഓഫ് കൊളംബസ് മാര്‍ ജോസ് കല്ലുവേലിനു സ്വീകരണവും കുടുംബ സംഗമം നടത്തി
Friday, November 13, 2015 10:16 AM IST
ടൊറേന്റോ: ഗാല്‍ഗരി നെറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റ് കാനഡയിലെ എക്സാര്‍ക് മാര്‍ ജോസ് കല്ലുവേലിനു സ്വീകരണവും കുടുംബ സംഗമവും നടത്തി.

സാമൂഹിക, മത, വിദ്യാഭ്യാസ രംഗത്തും പുനരധിവാസത്തിനും മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന സംഘടന കാല്‍ഗറി സെന്റ് തോമസ് സീറോ മലബാര്‍ നെറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തിവരുന്നു. കുടുംബസംഗമങ്ങള്‍, വെക്കേഷന്‍ ബൈബിള്‍ ക്ളാസുകള്‍, നൈറ്റ് വിജില്‍, രക്തദാനം, കേറ്ററിംഗ് സര്‍വീസുകള്‍, ബോട്ടില്‍ കളക്ഷന്‍സ് തുടങ്ങിയവ ഇതിലുള്‍പ്പെടും.

മാര്‍ ജോസ് കല്ലുവേലിന്റെ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തില്‍ ഗ്രാന്‍ഡ് നൈറ്റ് ജോബി കാനാട്ട് സ്വാഗതവും ഡെപ്യൂട്ടി ഗ്രാന്‍ഡ് നൈറ്റ് ജോഷി സ്കറിയ നന്ദിയും പറഞ്ഞു. മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. നൈറ്റ്സ് ഓഫ് കൊളംബസ് ചാപ്ളെയിന്‍ ഫാ. ജോ. പുതുശേരി സന്ദേശം നല്‍കി. റൂണി ലിയര്‍ മോണ്ട്, ഫാ. ജോണ്‍ കുര്യാക്കോസ്, ഫാ. ഷിബു കല്ലറയ്ക്കല്‍, ബിന്‍ ലെച്ചൂക്ക്, ഫാ. ജോസ് ടോം കളത്തിപ്പറമ്പില്‍, ചാള്‍സ് റസല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷിന്റോ മാത്യു