ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക 2016- 18 ഭാരവാഹികളെ പ്രഖ്യാപിച്ചു
Saturday, November 14, 2015 5:59 AM IST
ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) അടുത്ത രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30,31, നവംബര്‍ ഒന്ന് തീയതികളില്‍ ഡാളസ് ഏട്രിയം ഹോട്ടലില്‍ നടന്ന ലാനയുടെ ദേശീയ സമ്മേളന സമാപന ദിവസം ഇലക്ഷന്‍ കമ്മീഷണര്‍ ഏബ്രഹാം തോമസ് 2016- 18 ലാന ഭാരവാഹികളുടെ പേരുകള്‍ വായിച്ചു.

ജോസ് ഓച്ചാലില്‍ ഡാളസ് (പ്രസിഡന്റ്), ജെ. മാത്യൂസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), ജോസന്‍ ജോര്‍ജ് ഡാളസ് (ട്രഷറര്‍), വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ (വൈസ് പ്രസിഡന്റ്), മാടശേരി നീലകണ്ഠന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് അടുത്ത രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

നോവല്‍, ചെറുകഥ, കവിത തുടങ്ങിയവയുടെ രചയിതാവും, പ്രമുഖ വാഗ്മിയും സരസനുമായ ജോസ് ഓച്ചാലില്‍ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ചുമതലകളും, ലാനയുടെ നിലവിലുള്ള സെക്രട്ടറിയുമാണ്. അമേരിക്കയിലെ തലമുതിര്‍ന്ന സാഹിത്യകാരനും വിമര്‍ശകനും പ്രസംഗപരമ്പരകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെ. മാത്യൂസ് ജനനി മാസിക പത്രാധിപര്‍, ഗുരുകുല വിദ്യാപീഠം പ്രധാന അധ്യാപകന്‍ തുടഹ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുള്ള ജോസന്‍ ജോര്‍ജ് കേരള ലിറ്റററി സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. വര്‍ഗീസ് ഏബ്രഹാം, മാടശേരി നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രവാസി മലയാളി സാഹിത്യത്തിനു നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍