ജീവിത നവീകരണ സെമിനാറും ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനവും
Sunday, November 15, 2015 6:40 AM IST
ഹൂസ്റണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ഥനയിലും സ്നേഹത്തിലും ആഴപ്പെടുത്തുവാന്‍, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ വചന പ്രഘോഷകനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ സെമിനാറും ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനവും മാര്‍ത്തോമ യുവജനസഖ്യം സൌത്ത് വെസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റണിലെ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 21 നു (ശനി), ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 28 നു(ശനി) ദിവസങ്ങളില്‍ നടക്കും.

സണ്ണി സ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു പ്രചോദനവും അതുവഴി സമാധാനത്തിനും ഇടവരുത്തുമെന്ന് വേള്‍ഡ് പീസ് മിഷന്‍ ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്നു പ്രത്യേകം അറിയിച്ചു.

നവംബര്‍ 22 മുതല്‍ നവംബര്‍ 26 വരെ കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കും. നമ്പര്‍: 516 225 8659.

വിവരങ്ങള്‍ക്ക്: റവ. കൊച്ചുകോശി ഏബ്രഹാം (പ്രസിഡന്റ്) 281 561 9147, ബോബി തോമസ് (വൈസ് പ്രസിഡന്റ്) 713 732 0209, റെനി കവലയില്‍ (ട്രഷറാര്‍) 281 300 9777, ജോണ്‍ കെ. ഫിലിപ്പ് (പ്രകാശ്) 832 660 4281 / 832 744 0271.