ഫൊക്കാന ഗാനമത്സരം: നേഹ ജോയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം
Monday, November 16, 2015 8:25 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജണ്‍ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേഹ ജോ പാണ്ടിപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത എഴുപതോളം കുട്ടികളെ പിന്തള്ളിയാണ് നേഹ ജോ തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയത്.

മൂന്നു വയസുമുതല്‍ ന്യൂയോര്‍ക്ക്- ന്യൂജേഴ്സിയിലെ പൊതു വേദികളില്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഏവരുടെയും മനം കവര്‍ന്ന നേഹ ന്യൂയോര്‍ക്കിലെ പ്രശസ്ത ഗായകന്‍ ജോമോന്‍ പാണ്ടിപ്പള്ളിയുടെയും മജുവിന്റെയും മകളാണ്. നിലമ്പൂര്‍ കാര്‍ത്തികേയന്‍ മാഷിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന നേഹ നൃത്തത്തിലും മികവു പുലര്‍ത്തുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍