ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു
Monday, November 16, 2015 8:26 AM IST
ഒന്റാരിയോ: ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കേംബ്രിഡ്ജ് ലൈബ്രറിയുടെ പ്രെസ്റണ്‍ ബ്രാഞ്ചില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി.

നവംബര്‍ 14നു രാവിലെ 10നു അസോസിയേഷന്‍ പ്രസിഡന്റ് അലക്സ് തോമസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുപ്പത്തഞ്ചോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അഞ്ചു വയസില്‍ താഴെയുള്ളവര്‍ക്ക് പ്രകൃതിയും ആറു മുതല്‍ പത്തുവരെയുള്ളവര്‍ക്ക് ഹാലൊവീനും 11 മുതല്‍ 14 വരെയുള്ളവര്‍ക്ക് ക്രിസ്മസും ആയിരുന്നു വിഷയങ്ങള്‍.

ഒന്റാരിയോ പ്രവിശ്യയിലെ കിച്ചനര്‍ ലണ്ടന്‍, വാട്ടര്‍ലൂ, ഗ്വെല്‍ഫ്, കേംബ്രിഡ്ജ് പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ സംഘടനയാണ് ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍.

റിപ്പോര്‍ട്ട്: സുരേഷ് നെല്ലിക്കോഡ്