ഷിക്കാഗോ തിരുഹൃദയ ഫൊറോനയുടെ നേതൃത്വത്തില്‍ ഗ്വാഡലൂപ്പെയിലേക്കു തീര്‍ഥാടനം
Tuesday, November 17, 2015 6:59 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ മെക്സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേക്കു 2016 ഫെബ്രുവരി 25 വ്യാഴം മുതല്‍ 29 തിങ്കള്‍ വരെ തീര്‍ഥാടനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മെക്സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്.

ഗ്വാഡലൂപ്പെ തീര്‍ഥടനങ്ങള്‍ക്കു നേതൃത്വം നല്‍കി പരിചയമുള്ള ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്കും. ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ ഷിക്കാഗോയില്‍നിന്നു യാത്രതിരിച്ച്, മുതല്‍ ഫെബ്രുവരി 29 (തിങ്കളാഴ്ച) വൈകുന്നേരം തിരിച്ചെത്തക്കവിധമാണു ഭക്തിനിര്‍ഭരവും ആനന്ദപ്രദവുമായ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. മാത്യൂസ് പില്‍ഗ്രിമേജാണ് യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഇതില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് തുകയായി 250 ഡോളര്‍, പാസ്പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്കി പേരു രജിസ്റര്‍ ചെയ്യുക. ആദ്യം രജിസ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. അഞ്ചു ദിവസത്തെ ഈ തീര്‍ഥാടനത്തിനു ആകെ നല്‍കേണ്ടത് ഒരാള്‍ക്ക് 1050 ഡോളര്‍ വീതമാണ്.

സണ്ണി ഇന്‍ഡിക്കുഴി (6306747869), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (8479104621), ജോണിക്കുട്ടി പിള്ളവീട്ടില്‍ (8479243493) എന്നിവരുടെ പക്കല്‍ പേരു രജിസ്റര്‍ ചെയ്യാം.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി