ഫോമയിലൂടെ പത്തു ശതമാനത്തോളം ജിസിയുവില്‍ ഉന്നത പഠനത്തിനു ഡിസ്കൌണ്ട്
Tuesday, November 17, 2015 6:59 AM IST
ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ അംഗ സംഘടനകളുടെ മെമ്പര്‍മാര്‍ക്ക് അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പത്തു ശതമാനത്തോളം ഡിസ്കൌണ്ട് നല്കുന്നു. എല്‍പി എന്നി നിന്നോ, ആര്‍എന്നില്‍നിന്നോ ബിഎസ്എന്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന അനേക മലയാളി നഴ്സുമാര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കുമെന്നു ഫോമാ ജിസിയു കോ-ഓര്‍ഡിനേറ്റര്‍ ബാബു തെക്കേക്കര പറഞ്ഞു.

ഫോമായുടെ യുവജന ക്ഷേമ പരിപാടികളുടെ ഭാഗമായി ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന യംഗ്പ്രഫഷണല്‍ സമ്മിറ്റിന്റേയും ജോബ് ഫെയറിന്റെയും ഗ്രാന്‍ഡ് സ്പോണ്‍സറായി പരിപാടിയില്‍ പങ്കെടുക്കുന്ന ജിസിയുവിന്റെ റപ്രസെന്റേറ്റീവ്, സമ്മിറ്റ് നടക്കുന്ന സ്ഥലത്തു വച്ചു തന്നെ സ്റുഡന്റ്സിനു വേണ്ട കൌണ്‍സലിംഗ് നല്കുന്നതാണ്. നഴ്സിംഗ് മാത്രമല്ല, മറ്റനവധി കോഴ്സുകള്‍ ഓണ്‍ലൈനായും അല്ലാതെയും പഠിക്കുന്നതിനുള്ള അവസരം ഗ്രാന്‍ഡ് കാനിയന്‍ ഒരുക്കുന്നുണ്ട്. ഫോമാ ഒരുക്കുന്ന ഇത്തരം പരിപാടികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്റണിയും പറഞ്ഞു.

അതേസമയം ഫോമാ യംഗ് പ്രഫഷണല്‍ സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നെന്നു സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ലേക്ക്സ് റീജണിലെ നാല് സംഘടനകളായ കേരള ക്ളബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ഒത്തൊരുമിച്ചാണു പരിപാടികള്‍ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരിഷ് നായര്‍ 248 840 6755, രാജേഷ് കുട്ടി 313 529 8852, അനു ഗോപാലകൃഷ്ണന്‍ 248 880 4022, ജോസ് ലൂക്കോസ് 313 510 2901

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്