മെല്‍ബണില്‍ ചാലക്കുടി അസോസിയേഷന്‍ വാര്‍ഷികാഘോഷം നവംബര്‍ 22ന്
Tuesday, November 17, 2015 7:42 AM IST
മെല്‍ബണ്‍: ചാലക്കുടിയില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും മെല്‍ബണില്‍ താമസമാക്കിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ചാലക്കുടി അസോസിയേഷന്‍ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നു.

മെല്‍ബണ്‍ വെശില കീലോറിലുള്ള ബ്രിംബാങ്ക് പാര്‍ക്കില്‍ നവംബര്‍ 22 നു (ഞായര്‍) രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ആഘോഷ പരിപാടികള്‍.

ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുള്ള നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ചാരിറ്റി ഫണ്ട് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റോള്‍ദാന്‍ മേലേടന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോള്‍ദാന്‍ മേലേടന്‍: 0430 141 143, വര്‍ഗീസ് ജോണ്‍: 0415 359 596, ജോര്‍ജ് ആന്റണി: 0411 829 101.

വിലാസം: ബ്രിംബാങ്ക് പാര്‍ക്ക്, കീലോര്‍ പാര്‍ക്ക്ഡ്രൈവ്, കീലോര്‍ഈസ്റ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍