റിയാ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
Tuesday, November 17, 2015 7:49 AM IST
ഇര്‍വിംഗ് (ടെക്സസ്): റിയാ ട്രാവല്‍സ് ആന്‍ഡ് ടൂര്‍ പുതുതായി നിര്‍മിച്ച നോര്‍ത്ത് അമേരിക്കന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഉടമയും പ്രസിഡന്റുമായ ജി.എം. തമ്പി നിര്‍വഹിച്ചു.

റിയാ ഗ്രൂപ്പിന്റെ നോര്‍ത്ത് അമേരിക്കന്‍ സിഇഒ ബെന്‍സന്‍ സാമുവല്‍ വിവിധ എയര്‍ലൈന്‍സിനെ പ്രതിനിധീകരിച്ച് സിഇഒ മാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കാനഡ കോണ്‍സല്‍ ജനറല്‍ സാറാ വില്‍ഷ, കാനഡ സീനിയര്‍ ട്രേഡ് കമ്മീഷണര്‍ ഡേവിഡ് വെയ്നര്‍, എമിരേറ്റ്സ് എയര്‍ വെയ്സിന്റെ പ്രതിനിധി മാത്തിയാസ്, ബ്രിട്ടീഷ് എയര്‍വേയ്സ് വൈസ് പ്രസിഡന്റ ക്രിസ്റഫര്‍ ഫോര്‍ഡേയ്സ്, കുവൈത്ത് എയര്‍വേയ്സിന്റെ പ്രതിനിധി അബ്ദുള്‍ അസീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റിയ ട്രാവല്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 60ഓളം സ്ഥലങ്ങളില്‍ ആയിരത്തോളം ജീവനക്കാര്‍ സേവനം ചെയ്തുവരുന്നു. 2009 ല്‍ ഇര്‍വിംഗില്‍ ആരംഭിച്ച റിയാ ട്രാവല്‍സ് നോര്‍ത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ബിസിനസ് ശൃംഖല ഉറപ്പിച്ചുകഴിഞ്ഞു. ഇതിനു ചുക്കാന്‍ പിടിച്ചത് സിഇഒ ആയ ബെന്‍സന്‍ സാമുവലാണ്.

കുറഞ്ഞ നിരക്കും ഉത്തരവാദിത്വവും റിയാ ട്രാവല്‍സിനെ മുന്‍ പന്തിയില്‍ എത്തിക്കുവാന്‍ സാധിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍