ഹൂസ്റണില്‍ രാജു ഏബ്രഹാം എംഎല്‍എയ്ക്ക് സ്വീകരണം നവംബര്‍ 27ന്
Tuesday, November 17, 2015 7:51 AM IST
ഹൂസ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഹൂസ്റണില്‍ സ്വീകരണം നല്‍കുന്നു.

റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ സഹകരണത്തോടെ നവംബര്‍ 27നു (വെള്ളി) വൈകുന്നേരം 4.30ന് മാഗിന്റെ ആസ്ഥാനമായ കേരള ഹൌസിലാണു സ്വീകരണ പരിപാടി.

സ്വീകരണ സമ്മേളനത്തിലേയ്ക്ക് ഹൂസ്റണില്‍ താമസിക്കുന്ന റാന്നി നിയോജകമണ്ഡലത്തില്‍പ്പെട്ട എല്ലാ മലയാളി പ്രവാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

സ്വീകരണം സംബന്ധിച്ച് 15നു നടന്ന ആലോചനാ യോഗത്തില്‍ റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണ്ണില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

റവ. ഏബ്രഹാം സഖറിയ, ഷിജു തച്ചനാലില്‍, ജിന്‍സി മാത്യു കിഴക്കേതില്‍, ബിജു സഖറിയ, രാജു ചരിവുപറമ്പില്‍, ബിനു സഖറിയ, സുനോജ് തോമസ്, #ാബു കൂടത്തിനാലില്‍, ഏലിയാസ് ചരിവുപറമ്പില്‍, റോയി തീയാടിക്കല്‍, റെജി ചിറയില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി