ഫൊക്കാന കണ്‍വന്‍ഷന്‍: രജിസ്ട്രേഷന്‍ കിക്കോഫ് ഷിക്കാഗോയില്‍ നവംബര്‍ 22ന്
Tuesday, November 17, 2015 10:18 AM IST
ഷിക്കാഗോ: ഫൊക്കാനയുടെ പതിനേഴാമത് നാഷണല്‍ കണ്‍വന്‍ഷന്റെ മിഡ്വെസ്റ് റീജണിലെ രജിസ്ട്രേഷന്‍ കിക്കോഫ് നവംബര്‍ 22നു (ഞായര്‍) വൈകുന്നേരം ആറിന് ഷിക്കാഗോ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ ടൊറേന്റോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. കണ്‍വന്‍ഷന്‍ വിജയപ്രദമാക്കുവാനും മിഡ്വെസ്റ് റീജണില്‍ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാനും റീജണ്‍ പ്രസിഡന്റ് സന്തോഷ് നായരുടെയും മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെയും ജോയി ചെമ്മാച്ചേല്‍, സിറിയക്ക് കൂവക്കാട്ടില്‍, ലെജി പട്ടരുമഠത്തില്‍, മാത്യൂസ് ഏബ്രഹാം, പ്രവീണ്‍ തോമസ്, ജോഷി വള്ളിക്കുളം, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നുവരുന്നു.

കണ്‍വന്‍ഷന്‍ രജിസ്ട്രേഷനില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, മറ്റു ഫൊക്കാന ഭാരവാഹികള്‍, ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള എന്നിവര്‍ പങ്കെടുക്കും.

ഷിക്കാഗോയിലുള്ള മുഴുവന്‍ സംഘടനാഭാരവാഹികളും സാമൂഹ്യപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി സ്വീകരിച്ച് ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്ട്രേഷനില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫിന് മുന്‍പായി മിഡ്വെസ്റ് റീജണിന്റെ ആഭിമുഖ്യത്തിലുള്ള സ്പെല്ലിംഗ് ബീ മത്സരം, ഇന്ത്യയെ കണ്െടത്തുക എന്ന മത്സരവും രണ്ടു മുതല്‍ നടക്കും.

സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലെജി പട്ടുമഠത്തിലുമായി 630-709-9075 എന്ന നമ്പരിലും ഇന്ത്യയെ കണ്െടത്തുക എന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷാനി ഏബ്രഹാമുമായി 847 673 5229 എന്ന നമ്പരിലും ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍