ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മയാമിയില്‍
Wednesday, November 18, 2015 7:28 AM IST
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ നവംബര്‍ 20, 21, 22 തീയതികളില്‍ വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം നടത്തുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രഖ്യാപിച്ച കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കോറല്‍സ്പ്രിംഗ് ഫൊറോന ദേവാലയത്തില്‍ കുടുംബ വിശുദ്ധീകരണത്തിനും നവീകരണത്തിനുമായി ദൈവീക കൃപാവാരദാനങ്ങളാല്‍ ഏറെ അനുഗ്രഹിക്കപ്പെട്ട അല്മായ സുവിശേഷ പ്രഘോഷകന്‍ ബ്ര. സാബു ആറുതൊട്ടി നയിക്കുന്ന അഭിഷേക ധ്യാനമാണു നടക്കുന്നത്.

നവംബര്‍ 20-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതുവരെയും, നവംബര്‍ 21-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരേയും, 22-നു ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെയുമാണു വചനപ്രഘോഷണ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. കുര്യാക്കോസ് കുംബക്കീല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് കുംബക്കീല്‍ (754 366 6765).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം