ഇഷ യോഗയോടെ ഫോമാ വൈപിഎസ് @ ഡിട്രോയിറ്റിന്റെ തിരശീല ഉയരും
Wednesday, November 18, 2015 7:31 AM IST
ഡിട്രോയിറ്റ്: ഭാരതീയ സംസ്കാരത്തിന്റെ യശസ് ലോക ജനതയുടെ മുന്‍പില്‍ എത്തിച്ച, അല്ലെങ്കില്‍ ലോക ജനതയ്ക്ക് ഭാരതത്തിന്റെ സമ്മാനമായ യോഗ, ശാരീരിക സൌഖ്യത്തിനൊപ്പം ആന്തരിക സൌഖ്യത്തിനും പ്രാധാന്യം നല്കുന്ന ഒരു ചികിത്സാ രീതി പോലെയാണ്.

ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഫോമാ യംഗ് പ്രഫഷണല്‍ സമ്മിറ്റില്‍ 45 മിനിറ്റോളം ഇഷാ യോഗാ പ്രവര്‍ത്തകര്‍ യോഗയെ കുറിച്ചു സംസാരിക്കുകയും മെഡിറ്റേഷന്‍ അഭ്യസിപ്പിക്കുകയും ചെയ്യും. നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ യുവ ജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വൈപിഎസ് 2015 @ ഡിട്രോയിറ്റ് എന്ന യുവ ജന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരീഷ് നായര്‍ 248 840 6755 ബുജ്ജി റെഡ്ഡി 248 605 5338,രാജേഷ് കുട്ടി 313 529 8852 അനു ഗോപാലകൃഷ്ണന്‍ 248 880 4022

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്