ഇന്ത്യന്‍ നെഫ്രോളജി അസോസിയേഷന്‍ കുടുംബസംഗമം നവംബര്‍ 22ന്
Wednesday, November 18, 2015 7:31 AM IST
ഫിലാഡല്‍ഫിയ: വൈദ്യശാസ്ത്രമേഖലയില്‍ നെഫ്രോളജി രംഗത്തു ജോലിചെയ്യുന്ന മെഡിക്കല്‍ പ്രഫഷണലുകളുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയയുടെ (കചഅജ) കുടുംബസംഗമം 2015 നവംബര്‍ 22 (ഞായറാഴ്ച) നടത്തുന്നു. സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിലായിരിക്കും (608 ണഋഘടഒ ഞഉ. ജഒകഘഅ ജഅ 19115) ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതല്‍ കുടുംബസംഗമവും, വിവിധകലാപരിപാടികളും നടക്കുന്നത്.

പെന്‍സില്‍വേനിയായില്‍ നെഫ്രോളജി, ഡയാലിസിസ് എന്നീ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍, നേഴ്സ്, ടെക്നീഷ്യന്‍ എന്നീ പ്രഫഷണലുകളുടെ സ്നേഹക്കൂട്ടായ്മയാണു ഇനാപ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ. ഫിലാഡല്‍ഫിയാ കേന്ദ്രമായി പുതുതായി രൂപംകൊണ്ട ഈ അസോസിയേഷന്റെ പ്രഥമ കുടുംബസംഗമമാണു ഞായറാഴ്ച നടക്കുന്നത്. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഡയാലിസിസ് മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ മെഡിക്കല്‍ പ്രഫഷണലുകളെയും കുടുംബസമേതം ഈ കൂട്ടായ്മയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ജോര്‍ജ് (പ്രസിഡന്റ്) 2157764006, ജോസ് പാലത്തിങ്കല്‍ (വൈസ് പ്രസിഡന്റ്) 2159393084, ബിനു ജേക്കബ് (സെക്രട്ടറി) 2158668495, അലന്‍ ജോര്‍ജ് മാത്യു (ജോ. സെക്രട്ടറി) 6102030288, ജോയി കരുമത്തി (ട്രഷറര്‍) 2156058939, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായ ജോഫി ജോസഫ് 267 242 6934, ഡോണി ജോസഫ് 2158681050, റോബി റോയി 215 688 2579.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍