ഓംകാരം ഷിക്കാഗോയുടെ മണ്ഡലകാല മഹോത്സവം
Thursday, November 19, 2015 7:21 AM IST
ഷിക്കാഗോ: ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മണ്ഡലകാല മഹോത്സവം നടത്തുന്നു. മണ്ഡലകാലം തുടങ്ങി തീരുന്നതുവരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അയ്യപ്പപൂജ, ഭജന എന്നിവയോടുകൂടി അയ്യപ്പഭക്തരുടെ വസതിയില്‍ വച്ചും കൂടാതെ അറോറ ശ്രീവെങ്കിടേശ്വരസ്വാമി ക്ഷേത്രം, ലെമെണ്ട് ഹിന്ദു ക്ഷേത്രം, ഗ്രേസ് ലേക്ക് ഹിന്ദു ക്ഷേത്രം, ക്രിയ വേദാന്ത ഗുരുകുലം തുടങ്ങി വിവിധ ക്ഷേത്ര സന്നിധിയില്‍ വച്ചും മണ്ഡലകാല പൂജയും ഭജനയും ഉണ്ടായിരിക്കുന്നതാണ്.

ശ്രീധര്‍മ്മ ശാസ്താവിന്റെ അനുഗ്രഹവും സര്‍വ്വൈശ്വൈര്യങ്ങളും നേടുവാനും സ്വന്തം ഭവനങ്ങളില്‍ വച്ച് അയ്യപ്പ പൂജ നടത്തുവാന്‍ താത്പര്യമുള്ളവരും, പങ്കുചേരാന്‍ താത്പര്യമുള്ളവരുമായ അയ്യപ്പഭക്തര്‍ ബന്ധപ്പെടുക: അരവിന്ദ് പിള്ള (847 769 0519), രഘുനാഥന്‍ നായര്‍ (630 550 0187). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം