ഇടവക ദിനാഘോഷവും ആദ്യകുര്‍ബാന സ്വീകരണവും നവംബര്‍ 22ന്
Thursday, November 19, 2015 10:23 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനാഘോഷവും ആദ്യകുര്‍ബാന സ്വീകരണവും നവംബര്‍ 22നു (ഞായര്‍) നടക്കും. രാവിലെ 9.30നു സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിലാണു ചടങ്ങുകള്‍.

ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനു ജസോല ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങ്യാലിമാലില്‍ മുഖ്യാകാര്‍മികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തില്‍ സഹകാര്‍മികനായിരിക്കും. 11നു നടക്കുന്ന ഇടവകദിനാഘോഷ ചടങ്ങുകള്‍ ഫാ. ജേക്കബ് നങ്ങ്യാലിമാലില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മതബോധന വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

ശൈത്യകാലത്തോടുബന്ധിച്ച് സീറോ മലബാര്‍ കുര്‍ബാന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 10.30 നും രണ്ടാം ഞായറാഴ്ച 11.30നും ആയിരിക്കും കുര്‍ബാന. രണ്ടാം ഞായറാഴ്ച ലത്തീന്‍ കുര്‍ബാന 10.30നും ഉണ്ടായിരിക്കും. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സെന്റ് പീറ്റേഴ്സ് ഭവന്‍ ബര്‍സാറയില്‍ രണ്ടാം ഞായറാഴ്ച വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കില്ല.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്