ഗോപിയോ ചാരിറ്റി: ധനസമാഹരണം നടത്തി
Thursday, November 19, 2015 10:25 AM IST
ഷിക്കാഗോ: ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന്റെ ചാരിറ്റി ധന സമാഹരണം വൈസ്റോയി ഓഫ് ഇന്ത്യാ ബാങ്ക്വറ്റ് ഹാളില്‍ നടന്നു.

മുഖ്യാതിഥിയായിരുന്ന ഇല്ലിനോയി അസംബ്ളി മജോറിറ്റി ലീഡര്‍ ഹോണറബിള്‍ ലൂ ലാംഗ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗോപിയോ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഓക്ബ്രൂക്ക് മേയറും പ്രമുഖ കാര്‍ഡിയോളജിസ്റുമായ ഡോ. ഗോപാല്‍ ലാല്‍മലാനി, ഇല്ലിനോയിസ് സ്റേറ്റ് റെപ്രസന്റേറ്റീവ് സ്റെഫിനി കിഫോവിറ്റ്സ്, മുന്‍ ഇല്ലിനോയിസ് ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍സല്‍ ഓഫ് ഇന്ത്യ ഒ.പി. മീന ഐഎഫ്എസ്, ജഡ്ജ് കെറ്റക്കിഷറോഫ്, ഷിക്കാഗോ ട്രാന്‍സിറ്റ് അഥോറിറ്റി വൈസ് ചെയര്‍മാന്‍ ഡോ. ആഷിഷ് സെന്‍ എന്നിവരും വിവിധ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഗോപിയോ അമേരിക്കയിലും നേപ്പാളിലുമുള്ള സാധുക്കളെ സഹായിക്കുന്ന ഈ സംരംഭം ഏറ്റവും പ്രശംസനീയവും മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും മുഖ്യാതിഥി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് ഗോപിയോ ഷിക്കാഗോ ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ധന സമാഹരണത്തിനു സഹായിച്ച എല്ലാവര്‍ക്കും സംഘടനയുടെ നന്ദി രേഖപ്പെടുത്തി. ഗോപിയോ ബോര്‍ഡ് മെംബറും നേപ്പര്‍വില്ലി സിറ്റി പ്ളാനിംഗ് കമ്മീഷണറുമായ കൃഷ്ണ ബന്‍സാല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സാവീന്ദര്‍ സിംഗ്, ജോയിന്റ് സെക്രട്ടറി വിക്രാന്ത് സിംഗ് എന്നിവര്‍ എംസിമാരായിരുന്നു. ബോര്‍ഡ് അംഗങ്ങളായ നൈനാന്‍ തോമസ്, സെയ്ദ് ഹുസൈനി, റാം സൈനി, വന്ദന ജിംഹന്‍, അഷഫാക്, സെയ്ദ്, ജോ നെടുങ്ങോട്ടില്‍, നിരവ് പട്ടേല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ബോളിവുഡ് ഡാന്‍സ്, ബംഗര ഡാന്‍സ്, ഡി.ജെ, ഷാലിനി സക്സേനയും സാരംഗ് സെന്നും ചേര്‍ന്നു നടത്തിയ ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകി. ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം