'ഡോളറിനൊരു ഗീത' മിഷിഗണിലും
Friday, November 20, 2015 7:20 AM IST
ഡിട്രോയിറ്റ്: കെഎച്ച്എന്‍എ നടപ്പാക്കിവരുന്ന ഭഗവത്ഗീത പ്രചാരണ പരിപാടിയുടെ മിഷിഗണിലെ വിതരണോദ്ഘാടനം മെട്രോ ഡിട്രോയിറ്റിലെ ബ്ളൂംഫീല്‍ഡ് ഹില്‍സില്‍ നടന്നു. അമ്പതില്‍പ്പരം കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചു ഡോ. തങ്കമണി കൃഷ്ണന്‍, ഹേമചന്ദ്രന്‍ ദമ്പതികള്‍ക്കു ഗീതയുടെ പ്രതി നല്‍കി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കെഎച്ച്എന്‍എ മിഷിഗണ്‍ വൈസ് പ്രസിഡന്റ് മനോജ് കൃഷ്ണന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, പരാശക്തി ക്ഷേത്ര ട്രസ്റി ചന്ദ്രചൂഡന്‍, ബിന്ദു പണിക്കര്‍, ഡോ. ഗീതാ നായര്‍, പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍, പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും ഗീത വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം