ഡാളസ് സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ അഞ്ചിന്
Friday, November 20, 2015 8:36 AM IST
ഗാര്‍ലന്റ് (ഡാളസ്): ഡാളസിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിയേഴാമത് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് കരോള്‍ ഡിസംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ ഗാര്‍ലന്റ് എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും.

പൌലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും. കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവക വികാരി റവ. സാം മാത്യു പ്രസിഡന്റും റവ. പി.സി. ഷാജി (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), നിബു തോമസ് (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ കോഓര്‍ഡിനേറ്റര്‍), മെര്‍വിന്‍ ഏബ്രഹാം (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഫാ. രാജു ദാനിയേല്‍, റവ. ഡോ. രാജന്‍ മാത്യു, ഫാ. പോള്‍ തോട്ടയ്ക്കാട്ട്, റവ. നൈനാന്‍ ജേക്കബ്, ഫാ. ജോസഫ് നെടുമാംകുഴിയില്‍, ഫാ. മാത്യു മേലേടം, ഷാജു ഏബ്രഹാം, വര്‍ഗീസ് മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, ഏബ്രഹാം തോമസ്, ബേബി പുന്നൂസ് (കമ്മിറ്റി അംഗങ്ങള്‍), എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഈ വര്‍ഷത്തെ സംയുക്ത കരോള്‍ സര്‍വീസിനു ആതിഥേയത്വം വഹിക്കും.

പരിപാടിയിലേക്ക് ഡാളസ് ഫോര്‍ട് വര്‍ത്തിലെ ഏവരുടെയും സാന്നിധ്യ സഹകരണം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാം മാത്യു, ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍