ക്രിസ്തുരാജത്വ തിരുനാള്‍ നവംബര്‍ 22ന്
Saturday, November 21, 2015 10:58 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ നവംബര്‍ 22നു (ഞായര്‍) ആഘോഷിക്കുന്നു. രാവിലെ ഒമ്പതിനു സെന്റ് കൊളംബസ് സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ഡോ. വിന്‍സെന്റ് എം കോണ്‍സേസാവോ, വികാരി ജനറല്‍ സൂസേ സെബാസ്റ്യന്‍, ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ എന്നിവര്‍ക്കൊപ്പം അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു തിരുസ്വരൂപവും വഹിച്ച് നടക്കുന്ന ആഘോഷമായ പ്രദക്ഷിണം കൊളംബസ് സ്കൂള്‍ ഗ്രൌണ്ടില്‍നിന്നാരംഭിച്ച് കോണാട്ട് പ്ളേയ്സ് ചുറ്റി തിരികെ കൊളംബസ് ഗ്രൌണ്ടില്‍ എത്തിച്ചേരും. സ്നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിക്കും.

തിരുനാളിനോടനുബന്ധിച്ച് അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്