പാസഡീന മലയാളി അസോസിയേഷന്‍ വാര്‍ഷികം തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു
Monday, November 23, 2015 7:18 AM IST
കാലിഫോര്‍ണിയ : പാസഡീന മലയാളി അസോസിയേഷന്റെ 24 മതു വാര്‍ഷികം ശിശുദിനത്തില്‍് വര്‍ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സാബു ഫിലിപ്പ് കാണികള്‍ക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി പോള്‍ യോഹന്നാ ന്‍കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. നാലു മണിക്കൂര്‍ നീണ്ട കലാവിരുന്നില്‍ സ്കിറ്റുകള്‍, ഡാന്‍സുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി പരിപാടികള്‍ അവതരിപ്പിക്കപെട്ടു. കാണികളെ വിസ്മയതുമ്പത്ത് നിര്‍ത്തിയ അനാസ് അറയ്ക്കലിന്റെ മായാജാല പ്രകടനവും ആനുകാലിക പ്രശ്നങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടു പിഎംഎ ബോയ്സ് അവതരിപ്പിച്ച സ്കിറ്റ് ചിരിക്കുവാനും ചിന്തിപ്പിക്കുവാനും ഉള്ളതായി മാറി

സന്തോഷും കൂട്ടുകാരും അവതരിപ്പിച്ച നാടന്‍ പാട്ടുകളും ഷീബാ ജോഷിയുടെ മോണോ ആക്ടും അരുണ്‍ പോളിന്റെ മിമിക്രിയും ഉന്നതനിലവാരം പുലര്‍ത്തി. സാജു മാളിയേക്കല്‍ നേതൃത്വം കൊടുത്ത ക്രസന്റോ മ്യൂസിക്കാണ് ശബ്ദവും വെളിച്ചവും നല്കിയപ്പോള്‍, പാം ഇന്ത്യാ റെസ്റ്റോറന്റാണു രുചികരമായ ഭക്ഷണം ഒരുക്കിയത്. ജോണ്‍ ജോസഫിന്റെ നന്ദി പ്രകടനത്തോടെ ഇരുപത്തിനാലാമത് വാര്‍ഷീക ആഘോഷ പരിപാടിക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം