ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ് സൈറ്റ് ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു
Tuesday, November 24, 2015 8:58 AM IST
ഡാളസ് : ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ് സൈറ്റിന്റെ ഉദ്ഘാടനം കൈരളി ടിവി എംഡിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു. നവംബര്‍ 22 ന് (ഞായര്‍) ഡാളസ് കേരള അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, വൈസ് പ്രസിഡന്റ് പി.പി.ചെറിയാന്‍, സെക്രട്ടറി ബിജിലി ജോര്‍ജ്, അംഗങ്ങളായ ഏബ്രഹാം തെക്കെമുറി, ബെന്നി ജോണ്‍, സിജു ജോര്‍ജ്, അനില്‍ ആശാരിയത്ത്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, ജോസ് കാടാപ്പുറം (ഐപിസിഎന്‍എ വൈസ് പ്രസിഡന്റ് ) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ സര്‍വോന്മുഖ പ്രവര്‍ത്തങ്ങള്‍ക്ക് ബ്രിട്ടാസ് വിജയാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി ഷിജു ഏബ്രഹാം തുടങ്ങി കേരള അസോസിയേഷന്‍ ഭാരവാഹികളും മറ്റു സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ് സൈറ്റ് : ംംം.ശുരി.രീാ